അറുപതുകാരിയെ പീഡിപ്പിച്ച് മാല കവര്‍ന്നു: യുവാവ് അറസ്റ്റില്‍

കയ്പമംഗലം: കയ്പമംഗലത്ത് അറുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് മാല കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി ആശാരിക്കയറ്റം സ്വദേശി എ.ടി.എം. രാഹുല്‍, അപ്പു രാഹുല്‍ എന്നീ പേരുകളിലറിയപ്പെടുന്ന തോട്ടുപറമ്പില്‍ രാഹുലിനെയാണ് (27) കയ്പമംഗലം എസ്.എച്ച്.ഒ. സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കൂരിക്കുഴി 18 മുറിയില്‍ താമസിക്കുന്ന സ്ത്രീയെ രാവിലെ 6.30ന് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചശേഷം മാല കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ വഴിയമ്പലം അയിരൂരില്‍നിന്ന് അറസ്റ്റുചെയ്യുകയായിരുന്നു. നേരത്തേ ഇയാള്‍ മോഷണ കേസിലും അടിപിടി കേസിലും പ്രതിയാണ്. എസ്.ഐമാരായ കൃഷ്ണപ്രസാദ്, അബ്ദുള്‍ സത്താര്‍, മുഹമ്മദ് റാഫി, സീനിയര്‍ സി.പി.ഒ. പ്രശാന്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →