കശ്മീരിലെ ഭീകരാക്രമണം: ധാംഗ്രിയിൽ വെടിയേറ്റ നാലാമനും മരിച്ചു, ബന്ദിന് ആഹ്വാനം

ദില്ലി: ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ 01/01/23 ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നു. 01/01/23 ഞായറാഴ്ച മൂന്ന് പേരാണ് സംഭവത്തിൽ മരിച്ചത്. 02/01/2023 നാണ് നാലാമത്തെയാളുടെ മരണം സ്ഥിരീകരിച്ചത്. ഇദ്ദേഹം പ്രദേശവാസിയാണ്. അത്യാസന്ന നിലയിലുള്ള രണ്ട് പേരെ ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ധാംഗ്രി മേഖലയിൽ വിവിധ സംഘടനകൾ 02/01/23 തിങ്കളാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

01/01/23 ഞായറാഴ്ചയാണ് ധാംഗ്രിയിൽ ആക്രമണം നടന്നത്. ഭീകരരുടെ ആക്രമണത്തിൽ 01/01/23 ഞായറാഴ്ച തന്നെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. 01/01/23 ഞായറാഴ്ച വൈകീട്ടാണ് ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ​ഗുരുതരമായിരുന്നു. ഇവരിലൊരാളാണ് 02/01/22 തിങ്കളാഴ്ച രാവിലെ മരിച്ചത്. പരിക്കേറ്റ മറ്റുള്ളവർ രജൗരിയിലെ ആശുപത്രിയിൽ തന്നെയാണ് ചികിത്സയിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →