ബസ് സ്റ്റാൻഡിനുള്ളിലെ ഭക്ഷണശാലയിൽ മോഷണം: നാല്‍പ്പതിനായിരം രൂപ നഷ്ടപ്പെട്ടു

ചേർത്തല: ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലെ ഭക്ഷണശാലയിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന നാൽപതിനായിരം രൂപ നഷ്ടപ്പെട്ടു. കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡ് തിരുമല ഭാഗം മാതാപറമ്പ് മുഹമ്മദ് കുട്ടി (65) യുടെ ആര്യഭവൻ എന്ന ഭക്ഷണശാലയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. 28/12/22 ബുധനാഴ്ച പുലർച്ചെ കട തുറക്കാൻ എത്തിയ മുഹമ്മദ് കുട്ടിയാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ചേർത്തല പൊലീസിൽ പരാതി നല്‍കി. കടയുടെ വാടകയും, മറ്റ് സാധനങ്ങൾ വാങ്ങുന്നതിനുമുള്ള പൈസയാണ് അലമാരയിൽ സൂക്ഷിച്ചിരുന്നത്. കടയുടെ പുറക് വശത്ത് കൂടി മുകളിൽ കയറി എക്സോസ്റ്റ് ഫാൻ ഇളക്കി മാറ്റിയാണ് മോഷ്ടാവ് കടയിൽ കയറിയത്. 18 വർഷമായി കട നടത്തുന്ന മുഹമ്മദ് കുട്ടി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്ന ആളാണ്. ചേർത്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →