ഇ.പി ജയരാജന് എതിരെ പരാതി ഉന്നയിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് ബക്കളം യൂണിറ്റ് സെക്രട്ടറി സജിൻ പാർട്ടിക്ക് പുറത്ത്

കണ്ണൂർ: ഇ.പി ജയരാജന് ബന്ധമുള്ള ആയുർവേദ റിസോർട്ടിന്റെ നിർമാണം ആരംഭിച്ചത് അനുമതിയില്ലാതെയെന്ന് ആരോപണം. അനുമതികൾ പലതും നേടിയെടുത്തത് നിർമാണം ആരംഭിച്ചതിന് ശേഷമാണെന്ന് പരാതിക്കാരനായ കെ.വി സജിൻ പറയുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും വാങ്ങിയിരുന്നില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ബക്കളം യൂണിറ്റ് സെക്രട്ടറി കൂടിയായ സജിൻ പറയുന്നു. പരാതിയുമായി മുന്നോട്ട് പോയതിനെ തുടർന്ന് സജിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സിപിഎം നീക്കിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പരാതി ഉന്നയിച്ചതിന്റെ പേരിൽ പുന്നക്കുളങ്ങര ബ്രാഞ്ച് അംഗത്വത്തിൽ പുറത്താക്കുകയായിരുന്നുവെന്ന് സജിൻ പറയുന്നു. യോഗങ്ങൾ അറിയിക്കാതിരിക്കുകയും പിന്നീട് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് പുറത്താക്കുകയായിരുന്നു.

ഇ.പി ജയരാജന് കൂടുതൽ കെണിയൊരുക്കുന്ന ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വിഷയത്തിൽ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി.ജയരാജൻ സംസ്ഥാന സമിതിയിൽ സംസാരിച്ചതോടെയാണ് റിസോർട്ട് വീണ്ടും വിവാദകേന്ദ്രമായത്‌.അതേസമയം നിർമാണ പ്രവർത്തനം നടക്കുന്നതിൽ ജനങ്ങൾക്ക് പരാതിയില്ലെന്ന റിപ്പോർട്ടാണ് തഹസിൽദാർ സമർപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →