‘ബോംബ്’ ചുഴലിക്കാറ്റ് അരികെ; കനത്ത ജാഗ്രതയില്‍ യു.എസ്.

വാഷിങ്ടണ്‍: ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അതിതീവ്ര ശൈത്യകാല കൊടുങ്കാറ്റ് യു.എസില്‍ ക്രിസ്മസ് ആഘോഷത്തിരക്കുകള്‍ക്കു തിരിച്ചടിയായി. ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. പ്രധാന ഹൈവേകള്‍ അടച്ചു. ബോംബ് സൈക്ലോണ്‍ എന്ന ചുഴലിക്കാറ്റിന്റെ ഭീതിയില്‍ രാജ്യം.ബാരോമെട്രിക് മര്‍ദം കുറയുകയും തണുത്ത വായുപിണ്ഡം ചൂടുള്ള വായുപിണ്ഡവുമായി കൂട്ടിയിടിക്കുകയും ചെയ്യുമ്പോള്‍ ബോംബോജെനിസിസ് എന്ന പ്രക്രിയയിലൂടെയാണ് കാറ്റ് ചുഴലിക്കൊടുങ്കാറ്റായി അതിവേഗം ശക്തിപ്പെടുക. താപനില 40 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ താഴ്ന്നു. കനത്ത മഞ്ഞുവീഴ്ചയും കാറ്റും രാജ്യത്തെ മരവിപ്പിലേക്ക് എത്തിച്ചു. ദശലക്ഷക്കണക്കിന് ആളുകളാണ് ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ആശങ്കയുടെ നിഴലിലായത്.രാജ്യത്ത് വടക്കുഭാഗത്തുകൂടി കടന്നുപോകുന്ന പ്രധാന ഹൈവേയായ ഐ-90 സൗത്ത് ഡക്കോട്ടയില്‍ താല്‍ക്കാലികമായി അടച്ചു. റാപ്പിഡ് സിറ്റിക്ക് സമീപം നൂറോളം വാഹനയാത്രക്കാര്‍ കുടുങ്ങി. വ്യാഴാഴ്ച 22,000-ലധികം വിമാനങ്ങളാണ് വൈകിയത്. 5,500 എണ്ണം പൂര്‍ണമായും റദ്ദാക്കി. പലതും രാജ്യാന്തര വിമാനത്താവളങ്ങളായ ചിക്കാഗോ ഒ’ഹെയറിലോ ഡെന്‍വറിലോ ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →