തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും കട്ടൗട്ടുകളും ഉടന്‍ നീക്കം ചെയ്യണമെന്ന് മന്ത്രി എം ബി രാജേഷ്. അവ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ലോകകപ്പ് തീര്‍ത്ത് ആവേശത്തിനൊപ്പം ഈ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കാനും കളിയാരാധകര്‍ മുന്നോട്ടു വരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.ലോകകപ്പില്‍ പങ്കെടുത്ത വിവിധ ടീമുകളിലെ പ്രശസ്ത താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളും പോസ്റ്ററുകളും മറ്റും നാടിന്റെ പല ഭാഗങ്ങളിലും ആരാധകര്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ മെസി, നെയ്മര്‍, റൊണാള്‍ഡോ എന്നിവരുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചതുമായി ബന്ധുപ്പെട്ട വാര്‍ത്തകളും വിവാദങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ചിരുന്നു.
ലോകകപ്പിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും കട്ടൗട്ടുകളും ഉടന്‍ നീക്കം ചെയ്യണമെന്ന് മന്ത്രി
