ഗുഡ്ബൈ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രശ്മിക മന്ദാന തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായ മിഷന് മജ്നുവിന്റെ റിലീസിനായി ഒരുങ്ങുകയാണ്.ശന്തനു ബാഗ്ചി സംവിധാനം ചെയ്ത ചിത്രം 2023 ജനുവരി 20-ന് നെറ്റ്ഫ്ലിക്സില്‍ നേരിട്ട് റിലീസ് ചെയ്യും.
ചിത്രത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി, മിഷന് മജ്നുവിന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ടീസര്‍ ഇന്നലെ പുറത്തുവിട്ടു. ഒരു റോ ഏജന്റായ സിദ്ധാര്‍ത്ഥിന്റെ കഥാപാത്രത്തെയാണ് ടീസര്‍ പരിചയപ്പെടുത്തുന്നത്.

