ബാങ്കോക്ക്: നായ്ക്കളെ പരിശീലിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ തായ് രാജകുമാരി ആശുപത്രിയില്‍. തായ് രാജാവ് വജീരലോന്ഗ്കോണിന്റെ മൂത്ത മകള്‍ ബജ്രകിതിയഭ (44) രാജകുമാരിയാണ് കുഴഞ്ഞുവീണത്.രാജകുമാരിക്ക് ഹൃദയാഘാതമുണ്ടായതാണെന്നും ഇപ്പോള്‍ നില തൃപ്തികരമാണെന്നും കൊട്ടാരംവൃത്തങ്ങള്‍ അറിയിച്ചു. കൊട്ടാരത്തില്‍ നായ്ക്കളെ പരിശീലിപ്പിക്കുന്നതിനിടെ രാജകുമാരി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്ടറില്‍ ബാങ്കോക്കിലേക്കു കൊണ്ടുപോയി. അതേസമയം, ബജ്രകിതിയഭയുടെ ആരോഗ്യനില ഗുരുതരമാണെന്നാണു സൂചനയെന്നും യഥാര്‍ഥ വിവരങ്ങള്‍ കൊട്ടാരം പുറത്തുവിടുന്നില്ലെന്നും രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വജീരലോന്ഗ്കോണിന്റെ പിന്‍ഗാമിയായാണു ബജ്രകിതിയഭ പരിഗണിക്കപ്പെടുന്നത്. 1924 ലെ കൊട്ടാര നിയമം അനുസരിച്ചും അവരാണു കിരീടാവകാശി.