കോഴിക്കോട് ; കോര്‍പ്പറേഷന്റെ ബേങ്ക് അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എംപി റിജില്‍ പോലീസ് കസ്റ്റഡിയില്‍. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് റിജിലിനെ കസ്റ്റഡിയിലെടുത്തത്. റിജിലിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.റിജില്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി കോഴിക്കോട് ജില്ലാ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ജാമ്യം നല്കിയാല് അത് കേസിന്റെ മുന്നോട്ട് പോക്കിനെ സാരമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് ഹരജി കോടതി തള്ളിയത്. കോഴിക്കോട്.