ശ്രദ്ധ വധക്കേസ്: ഫഡ്‌നാവിസിനെ കണ്ട് പിതാവ്

മുംബൈ: കുപ്രസിദ്ധമായ ശ്രദ്ധ വധക്കേസില്‍ നീതിപൂര്‍വകമായ അന്വേഷണം നടത്തണമെന്നും പ്രതിക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടു. നീതി ലഭിക്കുമെന്ന് ഫഡ്‌നാവിസ് ഉറപ്പുനല്‍കിയതായി അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, ശ്രദ്ധ വാള്‍കറെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ ശേഷം മൃതദേഹം 35 ഭാഗങ്ങളായി മുറിച്ചുമാറ്റി ഉപേക്ഷിച്ച കേസില്‍ ജീവിത പങ്കാളിയായിരുന്ന ആഫ്താബ് പൂനാവാലയുടെ ജുഡീഷ്യല്‍ കസ്റ്റഡി സാകേത് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. തന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്കു തൂക്കുകയര്‍ നല്‍കണമെന്ന് വികാസ് വാള്‍ക്കര്‍ പറഞ്ഞു. ”കൊലപാതകത്തില്‍ അഫ്താബിന്റെ അച്ഛനും അമ്മയ്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടോയെന്നും അന്വേഷിക്കണം. എന്റെ മകള്‍ക്ക് സംഭവിച്ചത് അങ്ങേയറ്റം ദുഃഖകരമാണ്. താനിപ്പോള്‍ മുതിര്‍ന്ന വ്യക്തി ആണെന്നാണ് വീട്ടില്‍നിന്നു പോകുമ്പോള്‍ എന്റെ മകള്‍ എന്നോടു പറഞ്ഞത്. അതിന് ശേഷം എനിക്ക് അവളോട് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഡേറ്റിങ് ആപ്പുകള്‍ വഴി നിരവധിപ്പേര്‍ സൗഹൃദത്തിലാകുന്നുണ്ട്. രക്ഷിതാക്കള്‍ക്ക് അവര്‍ക്കുമേല്‍ യാതൊരു നിയന്ത്രണവുമില്ല.- പിതാവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →