വീണ്ടും സെല്‍ഫി ദുരന്തം; വെള്ളച്ചാട്ടത്തില്‍ അഞ്ചുപേര്‍ വീണുമരിച്ചു

മുംബൈ: വീണ്ടും സെല്‍ഫി ദുരന്തം. മഹാരാഷ്ട്രയിലെ പല്‍ഘറില്‍ ജവഹര്‍ ഏരിയയിലെ വെള്ളച്ചാട്ടത്തിനു മുകളില്‍നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിമേഷ് പട്ടേല്‍, ജയ് ഭോയിര്‍, പ്രതമേഷ് ചവാന്‍, ദേവേന്ദ്ര വാഹ്, ദേവേന്ദ് ഫട്നാകര്‍ എന്നിവരാണ് മരിച്ചത്. എല്ലാവരും 18നും 22നും ഇടയില്‍ പ്രായമുള്ളവരാണ്.

ജവഹറിലെ അംബിക ചൗക്കില്‍നിന്നുള്ള 13 അംഗ സംഘമാണ് അവിടെനിന്ന് ഏഴുകിലോമീറ്റര്‍ അകലെ കെലിചാപട- കല്‍ഷെട്ടി പ്രദേശത്തെ കല്‍ മന്ദവി വെള്ളച്ചാട്ടത്തിലേക്ക് പോയത്. സെല്‍ഫി എടുക്കുന്നതിനിടെ രണ്ടുപേര്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണു. ഇവരെ രക്ഷിക്കുന്നതിനായി മറ്റുള്ളവരും ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഘത്തിലെ മറ്റുള്ളവര്‍ പരിഭ്രാന്തരായി പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പല്‍ഘര്‍ ജില്ലയിലെ അഗ്നിശമന സേനയെയും ദുരന്തനിവാരണ സംഘത്തെയും പോലീസ് വിവരം അറിയിച്ചു. നാലുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അഞ്ചുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →