ചേരാനെല്ലൂർ ജലവിതരണ സംവിധാനത്തിന്റെ നിർമാണം പൂർത്തിയായി

ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ഒരുക്കുന്ന ജലവിതരണ സംവിധാനത്തിന്റെ നിർമാണം പൂർത്തിയായി.  ജല വിതരണ സംവിധാനത്തിന്റെ ഭാഗമായി ചേരാനെല്ലൂർ പഞ്ചായത്തിന്റെയും 
കൊച്ചി നഗരസഭയുടെയും അതിർത്തിയിൽ നിർമിക്കുന്ന വാട്ടർ ടാങ്ക് നിർമാണം നേരത്തെ  പൂർത്തിയായിരുന്നു. വാട്ടർ ടാങ്കിലേക്ക് കൂടുതൽ ജലമെത്തിക്കാനുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികളും  ടാങ്കിന്റെ ബല പരിശോധനയുമുൾപ്പടെയുള്ള ജോലികളും നിലവിൽ പൂർത്തിയായി.

15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് ആണ് ജല വിതരണ സംവിധാനത്തിന്റെ ഭാഗമായി ഒരുക്കുന്നത്. 7.75 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. ഉന്നതതല വാട്ടർ ടാങ്കിന് പുറമെ രണ്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഭൂതല വാട്ടർ ടാങ്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

ആലുവ -തമ്മനം 1200 എം. എം പൈപ്പിൽ നിന്നായിരിക്കും വാട്ടർ ടാങ്കിലേക്ക് ജലമെത്തിക്കുന്നത്. എറണാകുളം നഗരത്തിന്റെ സമീപ പ്രദേശങ്ങളിലെ ജല ദൗർലഭ്യത്തിന്  ശാശ്വത പരിഹാരം കാണാൻ പദ്ധതി വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →