അക്ഷയ കേന്ദ്രം നടത്തിപ്പില്‍ അഴിമതി ആക്ഷേപം: വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരൂരങ്ങാടി : നഗരസഭയുടെ അക്ഷയ സെന്ററില്‍ വന്‍ അഴിമതി എന്ന് അക്ഷേപം. നഗരസഭാ സെക്രട്ടറിയുടെ പേരിലുള്ളതാണ് ചെമ്മാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രം. എന്നാല്‍ നാളിതുവരെയായിട്ട് അഞ്ച് പൈസ നഗരസഭയ്ക്ക് ഇതുവരെ വരുമാനം ലഭിച്ചിട്ടില്ല. അക്ഷയ പദ്ധതി ആരംഭിച്ച സമയത്ത് തുടങ്ങിയതാണ് ചെമ്മാട് അക്ഷയ കേന്ദ്രം നഗരസഭാ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ഇത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്ത് കെട്ടിടത്തിലായതിനാല്‍ വാടക ഇല്ലാതെ പ്രവര്‍ത്തിച്ചു എന്നാല്‍ ഈ കോംപ്ലക്‌സ് പൊളിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ അക്ഷയ സെന്റര്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

രണ്ടു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ച് തുടങ്ങിയിട്ട്.സര്‍ക്കാര്‍തലത്തില്‍ വന്ന വിവിധ ഐടി പരിശീലന പദ്ധതികള്‍ എല്ലാം ഈ കേന്ദ്രത്തില്‍ വച്ചായിരുന്നു നടത്തിയിരുന്നത്. ഇതിലൂടെയും വലിയ രീതിയിലുള്ള വരുമാനം ലഭിച്ചിരുന്നു. കൂടാതെ താലൂക്ക് ആസ്ഥാനവും നഗരസഭയുടെതുമായതതിനാല്‍ ജനങ്ങള്‍ ഏറെ ആശ്രയിച്ചിരുന്നതും ഈ അക്ഷയ സെന്റെറിനെയാണ്. ദിവസേന നൂറിലേറെ പേര്‍ വിവിധ സേവനങ്ങള്‍ക്കായി കേന്ദ്രത്തിലെത്തിയിരുന്നു.

പലപ്പോഴും തിരക്ക് കാരണം മടക്കി അയക്കാറും മറ്റൊരു ദിവസത്തേക്ക് ടോക്കണ്‍ നല്‍കാറുമാണ് പതിവ്. ദിവസവും വലിയ രീതിയിലുള്ള വരുമാനം ലഭിച്ചിട്ടും നഗരസഭയ്ക്ക് ഒരു രൂപ പോലും ഇതുവരെ വരുമാനം നല്‍കിയിട്ടില്ല. സ്വകാര്യ വ്യക്തിയാണ് ഇപ്പോള്‍ കേന്ദ്രംനടത്തുന്നത്.ഇത് എങ്ങനെയാണോ അദ്ദേഹത്തിന് നല്‍കിയത് എന്നോ നഗരസഭയുമായി ഉടമ്പടി എന്താണെന്നോ വ്യക്തമല്ല. നഗരസഭയുമായി ബന്ധപ്പെട്ട ചിലര്‍ക്ക് അക്ഷയ കേന്ദ്രവുമായി അനധികൃത ഇടപാട് ഉണ്ടെന്നാണ് ആരോപണം. പല സേവനങ്ങള്‍ക്കും ബില്ല് നല്‍കാറില്ലെന്നും വലിയ രീതിയിലുള്ള അഴിമതിയാണ് നടക്കുന്നത് എന്നാണ് ആരോപണം.ഇതിന് പുറമെ കോവിഡ് കാലത്ത് ക്യാമ്പ് നടത്തിയതിന്റെ ചിലവിലേക്ക് എന്ന് പറഞ്ഞു നഗരസഭയില്‍ നിന്നും ഭീമമായ തുകയും കൈപ്പറ്റിയിരുന്നു.

2 തവണ തുക അനുവദിച്ചെങ്കിലും മൂന്നാം തവണയും ബില്ല് നല്‍കിയപ്പോള്‍ നല്‍കിയ പരിശോധിച്ചപ്പോഴാണ് പുതിയ ജീവനക്കാര്‍ക്ക് സംഭവം മനസ്സിലായത്. ഇതേ തുടര്‍ന്ന് ബില്ല് തിരിചയച്ചിരുന്നു.ഈ വിവാദത്തിനിടയില്‍ നഗരസഭയിലെ ഒരു ഉന്നതന്‍ , അക്ഷയ കേന്ദ്രം രേഖ സെക്രട്ടറി യുടെ പേരില്‍ നിന്നും ഇപ്പോള്‍ നടത്തുന്ന ആളിന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റാനും ശ്രമിച്ചിരുന്നു.ഇതും സെക്രട്ടറി തടയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഗരസഭയില്‍ നിന്ന് ഇത് സംബന്ധമായ ഫയലുകള്‍ വിജിലന്‍സ് വിഭാഗം കണ്ടെടുത്തിട്ടുണ്ട്

Share
അഭിപ്രായം എഴുതാം