റോ-റോ സർവ്വീസും വൈപ്പിനിലേക്കുള്ള ബോട്ട് സർവ്വീസും പുനഃസ്ഥാപിക്കണം കൊച്ചി താലൂക്ക് വികസന സമിതിയോഗം

പുതുവത്സരാഘോഷങ്ങളുടെയും കൊച്ചി ബിനാലെയുടെയും ഭാഗമായി ഫോർട്ട് കൊച്ചിയിലേക്കുള്ള ടൂറിസ്റ്റുകളുടെ തിരക്ക് മുന്നിൽ കണ്ട് രണ്ട് റോ-റോ സർവ്വീസും വൈപ്പിനിലേക്കുള്ള ബോട്ട് സർവ്വീസും അടിയന്തിര പ്രാധാന്യത്തോടെ പുനഃസ്ഥാപിക്കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. 

വൈപ്പിനിൽ നിന്നും കളമശ്ശേരിയിലേക്ക് പോകുന്ന സിറ്റി ഗ്യാസ് ലൈൻ പദ്ധതി വൈപ്പിൻകര മുഴുവൻ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം,  വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗരപ്രവേശനം തീരദേശ റോഡ് നിർമ്മാണം തുടങ്ങിയ വിഷയങ്ങളും താലൂക്ക് വികസന സമിതി അംഗങ്ങൾ ഉന്നയിച്ചു.

സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരിമരുന്നിന്റെ വ്യാപനം തടയാൻ ബന്ധപ്പെട്ടവർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

കൊച്ചി താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലിജ തോമസ് ബാബു അദ്ധ്യക്ഷത വഹിച്ചു.  തഹസിൽദാർ സുനിത ജേക്കബ്, ഡെപ്യൂട്ടി തഹസിൽദാർ ഇ.പി.സുരേഷ്, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →