തരൂരുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നു-മുസ്ലിം ലീഗ്

മലപ്പുറം: ശശി തരൂരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഉണ്ടായ വിഭാഗീയത മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്. പ്രശ്നങ്ങള്‍ അലസരപ്പെടുത്തുന്നതാണ്.04/12/2022 ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയത പ്രധാന വിഷയമായി ചര്‍ച്ച ചെയ്തു.വിഷയത്തില്‍ പ്രശ്നപരിഹാരം ഉടന്‍ വേണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ലീഗിന്റെ അഭിപ്രായം നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ അവതരിപ്പിക്കും. അതിനിടെ, സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ രംഗത്തെത്തി. വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാടാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി.കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് ധനകാര്യ മന്ത്രി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. തൊഴിലില്ലായ്മ കേരളത്തില്‍ കൂടി വരികയാണ്. യുവജനങ്ങളില്‍ 40 ശതമാനം പേര്‍ക്ക് ഇവിടെ ജോലിയില്ല. സര്‍ക്കാര്‍ കിറ്റ് കൊടുത്ത് വോട്ട് വാങ്ങുകയാണെന്നും തരൂര്‍ പ്രതികരിച്ചു. അതേസമയം, തന്റെ പരിപാടിക്ക് വിവാദങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്നും തരൂര്‍ പറഞ്ഞു.കേരളത്തില്‍ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. എല്ലാ പരിപാടികളും ഡിസിസി പ്രസിഡണ്ടുമാരെ അറിയിച്ചിട്ടുണ്ട്. അറിയിച്ചതിന്റെ തീയതി അടക്കം തന്റെ കൈയിലുണ്ട്. പരാതികള്‍ ഉയരുന്നുണ്ടെങ്കില്‍ അതിന് മറുപടി നല്‍കും. 14 വര്‍ഷമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും ഐയും അല്ല, ഇനി ഒന്നിച്ചാണ് മുന്നോട്ട് പോകേണ്ടത്. താനൊരു വിഭാഗത്തിന്റെയും മെമ്പറല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം, ഡിസിസികളെ അറിയിക്കാതെ സന്ദര്‍ശനം നടത്തുന്ന എന്ന വിവാദങ്ങള്‍ക്കിടെ തരൂര്‍ ഇന്ന് പത്തനംതിട്ടയില്‍ എത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →