ന്യൂനപക്ഷങ്ങളെ വേട്ടയാടല്‍: ചൈന കയറ്റുമതി ചെയ്ത 800,000 ഡോളറിന്റെ ഹെയര്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്ക കണ്ടുകെട്ടി

ന്യൂഡല്‍ഹി: ചൈനയില്‍ ഉയ്ഗൂര്‍ മൂസ്ലീങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാവുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ചൈനയ്‌ക്കെതിരെ നടപടികള്‍ കടുപ്പിച്ച് അമേരിക്ക. ചൈനയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെട്ട വിഗ് അടക്കമുള്ള 800,000 ഡോളറില്‍ കൂടുതല്‍ വിലമതിക്കുന്ന 13 ടണ്‍ തലമുടി ഉല്‍പ്പന്നങ്ങള്‍ അമേരിക്ക പിടിച്ചെടുത്തു. ഈ ഉല്‍പ്പന്നങ്ങള്‍ ന്യൂനപക്ഷ മുസ്ലീങ്ങളെ കൊണ്ട് നിര്‍മ്മിപ്പിച്ചതാണെന്നും ഇവയുടെ നിര്‍മ്മാണത്തിനായി ഉയ്ഗൂര്‍ മുസ്ലീങ്ങടക്കമുള്ളവര്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് യു എസ് നടപടി.

റീ -എജ്യുക്കേഷന്‍ എന്ന് പേരിട്ട് ഒരു ദശലക്ഷത്തോളം ന്യൂനപക്ഷക്കാരായ മുസ്‌ലിം ങ്ങളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സിന്‍ജിയാങില്‍ നിന്നാണ് ഈ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. ഇതാണ് യുഎസിന്റെ സംശയത്തിന് ഇടയാക്കിയത്. എന്നാല്‍, ചൈന ഈ ആരോപണങ്ങളെല്ലാം തള്ളി. ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും തുറമുഖത്തു വെച്ചാണ് യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നത്. സിന്‍ജിയാങ്ങിലെ ഒരു കമ്പനിയുടേതാണ് ഈ ഉത്പന്നങ്ങള്‍. കഴിഞ്ഞ മാസം, സിന്‍ജിയാങ്ങിലെ ലോപ് കൗണ്ടി മെക്‌സിന്‍ ഹെയര്‍ പ്രൊഡക്റ്റ് കമ്പനിയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങളും പിടിച്ചെടുക്കാന്‍ യുഎസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിര്‍ബന്ധിതമായി കുട്ടികളോ, തൊഴിലാളികളോ നിര്‍മ്മിക്കുന്ന ഏത് ഉത്പന്നങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന നിയമം യുഎസ്സിലുണ്ട്. ഇത് അനുസരിച്ചാണ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →