സമ്മര്‍ദങ്ങള്‍ അകറ്റാന്‍ കണ്ണൂര്‍ ബ്ലോക്കില്‍ ‘കൂട്ടുകാരി’

കണ്ണൂര്‍: സ്ത്രീകളും കുട്ടികളും നേരിടുന്ന മാനസിക സമ്മര്‍ദങ്ങള്‍ അകറ്റാന്‍ കൂട്ടുകാരി പദ്ധതിയുമായി കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്. മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്ത് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ സി ഡി പി ഓഫീസില്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ സേവനം ലഭിക്കും. ഇതിനായി പ്രത്യേക കൗണ്‍സിലറെ നിയമിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഇതിനായി രണ്ടു ലക്ഷം രൂപ മാറ്റിവെച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുള്‍ നിസാര്‍ വായിപ്പറമ്പ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി വി അജിത, കെ വി സതീശന്‍, അംഗങ്ങളായ പി പ്രസീത, പി ഒ ചന്ദ്രമേഹനന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിമ കുഞ്ചാല്‍, സി ഡി പി ഓഫീസര്‍ സി ദിവ്യ എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →