ബംഗളുരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ തമിഴ്നാട് ബാറ്റര്‍ എന്‍. ജഗദീശന് റെക്കോഡുകള്‍ തിരുത്തിയെഴുതി ഉജ്വല ബാറ്റിങ്. അരുണാചല്‍ പ്രദേശിനെതിരായ സി ഗ്രൂപ്പ് മത്സരത്തില്‍ ഇരട്ട സെഞ്ചുറിയടിച്ചാണ് ജഗദീശന് നിറഞ്ഞാടിയത്.
141 പന്തില്‍ 15 സിക്സറും 25 ഫോറുമടക്കം 277 റണ്ണാണു ജഗദീശന് സ്വന്തമാക്കിയത്. ലിസ്റ്റ് എ മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണു ജഗദീശന് സ്വന്തമാക്കിയത്. ഇം ണ്ട് മുന്‍ താരം അലിസ്റ്റര്‍ ബ്രൗണ്‍ കുറിച്ച 268 റണ്ണിന്റെ റെക്കോഡാണു പഴങ്കഥയായത്. ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ കുറിച്ച 264 റണ്ണും അതോടെ പഴങ്കഥയായി. തുടര്‍ച്ചയായി അഞ്ച് ഇന്നിങ്സില്‍ സെഞ്ചുറി നേടിയെന്ന ലോക റെക്കോഡും ജഗദീശന് എഴുതിച്ചേര്‍ത്തു.
ലിസ്റ്റ് എ മത്സരങ്ങളില്‍ തുടര്‍ച്ചയായി നാല് സെഞ്ചുറികള്‍ നേടിയ കുമാര്‍ സംഗക്കാരയുടെയും ആല്‍വിറോ പീറ്റേഴ്സഴിണിന്റെയും ദേവ്ദത്ത് പടിക്കലിന്റേയും റെക്കോഡാണ് ജഗദീശന് തിരുത്തിയത്. വിരാട് കോഹ്ലി, പൃഥ്വി ഷാ എന്നിവരും വിജയ് ഹസാരെ ട്രോഫിയിലെ തുടര്‍ച്ചയായ നാല് ഇന്നിങ്സുകളില്‍ സെഞ്ചുറിയടിച്ചവരാണ്. അരുണാചലിനെതിരേ 76 പന്തില്‍ 100 കടന്ന ജഗദീശന് 200 ലെത്താന്‍ 38 പന്തുകള്‍ മാത്രമാണു വേണ്ടിവന്നത്.
അരുണാചലിനെതിരേ 435 റണ്ണിന്റെ വമ്പന്‍ ജയം നേടാനും തമിഴ്നാടിനായി. ആദ്യം ബാറ്റ് ചെയ്ത അവര്‍ രണ്ട് വിക്കറ്റിന് 506 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത അരുണാചല്‍ 28.4 ഓവറില്‍ 71 റണ്ണിന് ഓള്‍ഔട്ടായി. തമിഴ്നാടിനു വേണ്ടി സായ് സുദര്‍ശനും (102 പന്തില്‍ രണ്ട് സിക്സറും 19 ഫോറുമടക്കം 154) സെഞ്ചുറിയടിച്ചു. ലിസ്റ്റ് എ മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് തമിഴ്നാട് നേടിയത്. ഹോളണ്ടിനെതിരേ ഇം ണ്ട് നേടിയ 498 റണ്ണായിരുന്നു അതുവരെയുള്ള റെക്കോഡ്. സുദര്‍ശനും ജഗദീശനും ചേര്‍ന്ന് 416 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി.

