നിലമ്പൂര്‍: വില്‍പ്പനക്കായി ബംഗളൂരുവില്‍ നിന്നു കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട 11.6 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമരമ്പലം ഉള്ളാട് സ്വദേശി തരടിയേക്കല്‍ ജൗഹര്‍ ജഹാനെയാണ് (20) 20/11/2022 പുലര്‍ച്ചെ രണ്ടോടെ നിലമ്പൂര്‍ കോടതിപ്പടിയില്‍ നിലമ്പൂര്‍ എസ്.ഐ: വി. വിജയരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വില്‍പ്പനക്കും രഹസ്യകേന്ദ്രങ്ങളില്‍ കൂട്ടുകാരുമൊത്ത് സംഘം ചേര്‍ന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു എം.ഡി.എം.എ എത്തിച്ചിരുന്നത്. പിടിച്ചെടുത്ത എം.ഡി.എം.എക്ക് വിപണിയില്‍ അരലക്ഷം രൂപയോളം വില വരും. എ.എസ്.ഐ മുജീബ്, എസ്.സി.പി.ഒ: പി. സുജേഷ്, ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ: എം. അസ്സൈനാര്‍, എന്‍.പി സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

