അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻറെ ജില്ലാ തല ഉദ്ഘാടനം വ്യാഴാഴ്ച നവംബര്‍ 17ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു നിര്‍വ്വഹിക്കും.
ഓച്ചന്തുരുത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, തോമസ് ചാഴിക്കാടൻ, എം.എല്‍.എമാരായ കെ.ജെ മാക്സി, റോജി എം.ജോണ്‍, അൻവര്‍ സാദത്ത്, ടി.ജെ വിനോദ്, പി.വി ശ്രീനിജിൻ, ആന്റണി ജോണ്‍, കെ. ബാബു, അനൂപ് ജേക്കബ്, മാത്യു കുഴല്‍നാടൻ, എല്‍ദോസ് കുന്നപ്പിള്ളില്‍, മുൻ എം.എല്‍.എ എസ്.ശര്‍മ, കേരള ബാങ്ക് ചെയര്‍മാൻ ഗോപി കോട്ടമുറിക്കല്‍, റീജിയണല്‍ മാനേജര്‍ ഡോ.എൻ.അനില്‍കുമാർ, കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്‍മാൻ പി.എം. ഇസ്മായില്‍, സഹകരണ സംഘം ജോ.രജിസ്ട്രാര്‍ കെ.സജീവ് കര്‍ത്താ, കൊച്ചി സര്‍ക്കിള്‍ സഹകരണ യൂണിയൻ ചെയര്‍മാൻ അഡ്വ.കെ.വി എബ്രഹാം, സംസ്ഥാന സഹകരണ യൂണിയൻ അംഗം വി.എം ശശി, ഓച്ചന്തുരുത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ആൻറണി കളരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടന ശേഷം ‘ഇന്ത്യ@ 75 സഹകരണ സംഘങ്ങളുടെവളര്‍ച്ചയും ഭാവിയും’ എന്ന വിഷയത്തില്‍ സെമിനാർ നടക്കും

