പ്രൈസ് മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന തല കപ്പാസിറ്റി ബിൽഡിംഗ് ശില്‍പശാല നവംബർ 17 വ്യാഴാഴ്ച രാവിലെ 11ന് എറണാകുളം ഗസ്റ്റ് ഹൗസിന്റെ ബാൻക്വെറ്റ് ഹാളിൽ നടക്കും. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ.ഡി.സജിത്ത് ബാബു ശില്‍പശാല ഉദ്ഘാടനം ചെയ്യും. കേരളവും കർണാടകയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ശിൽപ്പശാലയിൽ കേന്ദ്രസർക്കാരിൽ നിന്നും ആറുപേരടങ്ങുന്ന സംഘവും, കർണാടക സർക്കാരിൽ നിന്ന് 16 പേരും, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിൽ നിന്ന് 31 പേരും, പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പിൽ നിന്ന് 21 പേരും പങ്കെടുക്കും.
മൂന്നു സെഷനുകളിലായാണ് ശില്‍പശാല നടക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ സിവില്‍ സപ്ലൈസ് ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ വി.സുഭാഷ്, നാഷണല്‍ ഇൻഫര്‍മാറ്റിക്സ് സെൻറര്‍ ഡയറക്ടര്‍(ന്യൂഡല്‍ഹി)നടരാജൻ, സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ രാധാദേവി തുടങ്ങിയവര്‍ പങ്കെടുക്കും.