നേപ്പാൾ: നേപ്പാളിൽ വീണ്ടും ഭൂചലനം. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അച്ചം ജില്ലയിലെ ബബലയാണ്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് നേപ്പാളിൽ ഭൂമി കുലുങ്ങുന്നത്. ഭൂചലനത്തിൽ പരുക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
2022 നവംബർ12 ശനിയാഴ്ച നേപ്പാളിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായപ്പോൾ ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ച 4.1 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്

