പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജി.എസ്‌ ഗോപീകൃഷ്‌ണന്‍ അന്തരിച്ചു

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ ജി.എസ്‌ ഗോപീകൃഷ്‌ണന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം. എസിവി,അമൃത ടിവി, കൗമുദി ടിവി, ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അമൃത ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ്‌ ആയും പ്രവര്‍ത്തിച്ചിരുന്നു. പത്ര പ്രവര്‍ത്തക യൂണിയന്റെ മുന്‍ജില്ലാ ജോയിന്റ്‌ സെക്രട്ടറിയായിരുന്നു. 2022 നവംബര്‍ 14ന്‌ ഉച്ചക്ക്‌ 12.45ന്‌ പ്രസ്‌ക്ലബ്ബില്‍ മൃതദേഹം പൊതു ദര്‍ശനത്തിന്‌ വയ്‌ക്കും. 2 മണിക്ക്‌ തൈക്കാട്‌ ശാന്തികവാടത്തില്‍ സംസ്‌കാരം നടത്തും. ഭാര്യ നിഷാ കെ.നായര്‍

ഗോപീകൃഷ്‌ണന്റെ നിര്യാണത്തില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍,പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. മാദ്ധ്യമ പ്രവര്‍ത്തകനും മികച്ചൊരു സംഗീത ആസ്വാദകനുമായ ഗോപീകൃഷ്‌ണന്റെ വിയോഗം ഏറെ ദഃഖകരമാണെന്ന്‌ സതീശന്‍ പറഞ്ഞു.അവസാന നിമിഷം വരെയും സംഗീതമായിരുന്നു ഗോപിയുടെ മനസുനിറയെ. ദീര്‍ഘകാലം അമൃത ടിവിയിലും പിന്നട്‌ കൗമുദിയിലും പ്രവര്‍ത്തിച്ചിരുന്ന ഗോപീകൃഷ്‌ണന്‍ മാധ്യമ മേഖലക്കു പുറത്തേക്ക്‌ സൗഹൃദം വളര്‍ത്തിയ വ്യക്തിത്വമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →