11 മാസത്തിന് ശേഷം നടിയെ ആക്രമിച്ച കേസിന്റെ വിസ്താരം പുനരാരംഭിക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം 10/11/22 വ്യാഴാഴ്ച പുനരാരംഭിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ നിലച്ച വിസ്താരം തുടരന്വേഷണ റിപ്പോർട്ടുകൂടി സമർപ്പിച്ച പശ്ചാത്തലത്തിലാണ് തുടങ്ങുന്നത്. സജിത്, ലിന്റോ എന്നീ രണ്ടുപേരെയാണ് വിസ്താരത്തിന് 10/11/22 വ്യാഴാഴ്ച വിളിപ്പിച്ചിരിക്കുന്നത്. ഒന്നാം പ്രതിയായ സുനിൽ കുമാർ ജയിലിൽ നിന്ന് വീട്ടിലേക്കയച്ച കത്ത് സൂക്ഷിച്ചത് സജിത്തായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയുളള തുടരന്വേഷണ റിപ്പോ‍ർട്ട് കേന്ദ്രീകരിച്ചാകും വരും ദിവസങ്ങളിൽ വിചാരണ.
 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →