കിണറില്‍ വീണ മധ്യവയസ്‌ക്കനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

നാദാപുരം: കോഴിക്കോട് ചേലക്കാട് ഫയര്‍ സ്റ്റേഷനടുത്ത് പൂശാരി മുക്കില്‍ കിണറ്റില്‍ വീണയാളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വിജയി നിവാസില്‍ സരോജിനിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കി കയറുന്നതിനിടയിലാണ് മലയില്‍ ചന്ദ്രന്‍ (55) മുകളില്‍ നിന്നും പിടി വിട്ട് വെള്ളത്തിലേക്ക് പതിച്ചത്. കിണറില്‍ മുങ്ങിപ്പോകാതെ കയറില്‍ പിടിച്ചു നിന്ന ചന്ദ്രനെ അഗ്നിരക്ഷാ സേന റസ്‌ക്യൂ നെറ്റില്‍ സുരക്ഷിതമായി പുറത്തെത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →