മധ്യപ്രദേശില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 മരണം

ഭോപ്പാല്‍:മധ്യപ്രദേശില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 മരണം. മരിച്ചവരില്‍ മൂന്നു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടും. ഇബേതുല്‍ ജില്ലയിലെ ജല്ലാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്.തൊഴിലാളികളുമായി പോയ കാര്‍ ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.വാഹനം പൊളിച്ചാണ് പലരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →