മെത്താംഫെറ്റാമൈനുമായി യുവാവ് അറസ്റ്റില്‍

മുത്തങ്ങ: മാരക മയക്കുമരുന്നായ മെത്താംഫെറ്റാമൈനുമായി യുവാവ് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ പിടിയിലായി. കണ്ണൂര്‍ പള്ളിക്കുന്ന് പൊടിക്കുണ്ട് വിവേക് നഗര്‍ ഹൗസിംഗ് കോളനിയിലെ എസ്. വില്‍സണ്‍ (45) എന്നയാളെയാണ് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

03/11/2022 വൈകീട്ടാണ് സംഭവം. 0.65 ഗ്രാം മെത്താംഫെറ്റമൈന്‍ കൈവശം വെച്ചതിന് എന്‍.ഡി.പി.എസ്.ആക്ട് പ്രകാരം കേസ് എടുത്തു.പരിശോധനക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷര്‍ഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം.സി ഷിജു, വി.അബ്ദുല്‍ സലീം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്, ഷഫീക് എം.ബി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍.എസ് ശ്രീജിന, ടി.പി സുദിവ്യ ഭായ് എന്നിവര്‍ നേതൃത്വം നല്‍കി

Share
അഭിപ്രായം എഴുതാം