മൂന്നാർ : തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 02/10/22 ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.
മൂന്നാറിലേക്ക് വരികയായിരുന്ന മൂന്നംഗ സംഘം കാട്ടാനയെ കണ്ട് ആലം പെട്ടി എക്കോ ഷോപ്പിന് സമീപം വാഹനം നിർത്തി. മദ്യലഹരിയിൽ കാട്ടാനയുടെ സമീപത്തേക്ക് ഇവർ നീങ്ങി. ഇതിനിടെ മറ്റൊരു വാഹനം ഹോൺ മുഴക്കുകയും സമീപത്തുണ്ടായിരുന്ന ആൾ ആനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഫോട്ടോ ഫ്ലാഷും വാഹനത്തിന്റെ ഹോണും മുഴങ്ങിയതോടെ കാട്ടാന പ്രകോപിതനായി സഞ്ചാരിയെ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മൃതദേഹം 03/11/22 വ്യാഴാഴ്ച അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്യും.




