കണ്ണൂര്‍: മരിച്ചുപോയ ആളുടെ പെന്ഷന് വ്യാജരേഖയുണ്ടാക്കി കൈപ്പറ്റിയ സംഭവത്തില്‍ വനിതാസംഘടനാ നേതാവിനെതിരേ കേസ്. മഹിളാ അസോസിയേഷന് കണ്ണൂര്‍ ജില്ലാകമ്മറ്റി അംഗം പായം സ്വദേശി കെ പി സ്വപ്നയ്ക്കെതിരേയാണ് ഇരിട്ടി പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് മരിച്ച കൗസു നാരായണന് എന്ന സ്ത്രീയുടെ അഞ്ചുമാസത്തെ വാര്‍ധക്യകാല പെന്‍ഷനായ 6100 രൂപ തട്ടിയെടുത്തെന്നാണ് പരാതി. വഞ്ചനാക്കുറ്റം അടക്കം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വീഴ്ച കണ്ടെത്തിയതോടെ ഇരിട്ടി റൂറല്‍ ബാങ്ക് കലക്ഷന്‍ ഏജന്റ് സ്ഥാനത്തുനിന്ന് സ്വപ്നയെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കൗസു നാരായണന്റെ പെന്ഷന് തുക വിതരണം ചെയ്തതായി രേഖകളില്‍ കണ്ടെത്തി. പണം കുടുംബം ഒപ്പിട്ടുവാങ്ങിയെന്നാണ് ബാങ്കില്‍ സ്വപ്ന അറിയിച്ചത്. എന്നാല്‍, പണം ലഭിച്ചിട്ടില്ലന്ന പരാതിയുമായി കൗസുവിന്റെ മകള്‍ അജിതയും മരുമകന് കെ ബാബുവും രംഗത്തെത്തുകയായിരുന്നു.

