എസ്. സി. പ്രൊമോട്ടര്‍ – നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ആലുവ മുനിസിപ്പാലിറ്റിയിലും കാലടി, പാലക്കുഴ, പല്ലാരിമംഗലം എന്നീ പഞ്ചായത്തുകളിലും  നിലവിലുള്ള എസ്. സി. പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേക്ക് നവംബര്‍ രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിര താമസക്കാരായ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 30 നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. 10,000 രൂപയാണ് ഹോണറേറിയം. താല്‍പ്പര്യമുള്ളവര്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.വിശദ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ (ഫോൺ നമ്പര്‍  0484-2422256) അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ബന്ധപ്പെടണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →