അകിടുവീക്കത്തിനും മറ്റു സാംക്രമിക രോഗങ്ങൾക്കും കുർകുമിൻ ഉപകരിക്കുമെന്ന് ഡോ. ടി.പി. സേതുമാധവൻ

തിരുവനന്തപുരം: കറവമാടുകളിലെ അകിടുവീക്കത്തിന് മഞ്ഞൾ സത്ത് (മഞ്ഞളിന് നിറം കൊടുക്കുന്ന കുർകുമിൻ)​ ഫലപ്രദമെന്ന് ബംഗളൂരു ട്രാൻസ്‌ ഡിസ്‌സിപ്ലിനറി യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ് കേരളത്തിൽ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തി. പ്രൊഫസർ ഡോ. ടി.പി. സേതുമാധവന്റെ നേതൃത്വത്തിൽ ഡോ. എം.ബാലകൃഷ്ണൻ നായർ, ഡോ.സി.എൻ.വിഷ്ണുപ്രസാദ് എന്നിവരാണ് ഗവേഷകർ.

കുർകുമിൻ ദിവസവും ഒരു ഗ്രാം വീതം കാലിത്തീറ്റയിൽ ചേർത്ത് അകിടുവീക്കം ബാധിച്ച പശുക്കൾക്ക് നൽകുകയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ രോഗശമനമുണ്ടായി. ബാക്ടീരിയ ബാധയായ അകിടുവീക്കത്തിന് നിലവിൽ നൽകുന്ന ആന്റി ബയോട്ടിക്കുകൾ ഫലപ്രദമല്ല. കൂടുതൽ ഡോസ് നൽകുന്നത് പശുവിന്റെ പ്രതിരോധ ശേഷി ഇല്ലാതാക്കുന്നു. ഇവയുടെ പാൽ കുടിക്കുന്നതും ദോഷകരമാണ്.

കറവയുള്ളപ്പോൾ മാത്രമല്ല കുർകുമിൻ ഫലപ്രദമെന്നും കണ്ടെത്തിയിട്ടുണ്ട്. കറവ വറ്റിയ സമയത്തും, അടുത്ത പ്രസവത്തിനു മുമ്പും ദിവസേന തീറ്റയിൽ ചേർത്ത് നൽകുന്നത് രോഗപ്രതിരോധശേഷി കൈവരിക്കാനും ഉപകരിക്കും. 96 ശതമാനത്തോളം സങ്കരയിനം കന്നുകാലികളുള്ള കേരളത്തിൽ അകിടുവീക്ക നിരക്ക് കൂടുതലാണ്.പാലുത്പാദനവും കൂട്ടും

കുർക്കുമിൻ പാൽ ഉത്പാദനത്തിൽ 10 ശതമാനത്തിന്റെ വർദ്ധന നൽകും പാലിൽ കാൽസ്യം -ഫോസ്ഫറസ്, ആൽബുമിൻ -ഗ്ലോബുലിൻ അനുപാതം കൂട്ടും* ഇമ്മ്യൂണിഗ്ലോബുലിൻ, കോംപ്ലിമെന്റ് 3 പ്രോട്ടീൻ എന്നിവ ഉയർന്ന് പ്രതിരോധശേഷി നൽകും അകിടുവീക്കം പാലുത്പാദനം കുറയ്ക്കുന്നതുമൂലം രാജ്യത്തുണ്ടാകുന്ന നഷ്ടം പ്രതിവർഷം 13,000 കോടി. ചികിത്സാച്ചെലവ് ഇതിനു പുറമേ.

ഗവേഷണ ഫലം പോസിറ്റീവായതിനാൽ ഇനി വ്യവസായ സ്ഥാപനങ്ങൾക്ക് സാങ്കേതിക വിദ്യാ കൈമാറ്റം നടക്കും. തുടർന്ന് കുർക്കുമിൻ ചേർത്ത ഉത്പന്നങ്ങൾ നിർമ്മിച്ച് വിതരണത്തിനെത്തിക്കും.അകിടുവീക്കം മാത്രമല്ല,​ മറ്റു സാംക്രമിക രോഗങ്ങൾ ചെറുക്കാനും കുർകുമിൻ ഉപകരിക്കുമെന്ന് ഡോ. ടി.പി. സേതുമാധവൻ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →