ടികെ രാജീവ്കുമാർ സംവിധാനം ചെയ്ത്ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ബര്‍മുഡ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്.
കാണാതായതിന്‍റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ചിത്രത്തില്‍ ഹൈപ്പര്‍ ആക്റ്റീവ് ബ്രെയിന്‍ ഉള്ള ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ അവതരിപ്പിക്കുന്നത്. ‘സന്തോഷ് ശിവന്‍റെ ‘ജാക്ക് ആന്‍ഡ് ജില്‍’, ‘മോഹ’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച കശ്‍മീരി നടി ഷെയ്‌ലി കൃഷന്‍ ആണ് ചിത്രത്തില്‍ ഷെയിന്‍ നിഗത്തിന്‍റെ നായികയായി അഭിനയിക്കുന്നത്. മോഹന്‍ലാല്‍ ഗായകനായി എത്തുന്നുവെന്ന പ്രത്യേകതയും ‘ബര്‍മുഡ’ക്കുണ്ട്. നവാഗതനായ കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സികെ, ബിജു സിജെ, ബാദുഷ എന്‍എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.ചിത്രം നവംബര്‍ 11ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.