സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തോടെയുള്ള ജല ഗുണനിലവാര പരിശോധനാ കേന്ദ്രം എടത്തല അൽ അമീൻ കോളേജ് ബയോ ടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഡോ. ജുനൈദ് റഹ്മാൻ അധ്യക്ഷനായി.
20 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ചിട്ടുള്ള ലാബിൽ വെള്ളവും മലിനജലവും പരിശോധിക്കാൻ കഴിയും. ആലുവ ജല ശുദ്ധീകരണശാല ഓപ്പറേറ്റർ കെ.ആർ മഹേഷ് മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജി. ഇന്ദു, ഐ.ക്യു.എ.സി കോ-ഓഡിനേറ്റർ ഡോ. ലീന വർഗ്ഗീസ്, ബയോ ടെക്നോളജി വിഭാഗം മേധാവി രാഖിമോൾ രമേഷ് എന്നിവർ സംസാരിച്ചു.

