ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ജയം തുടര്‍ന്ന് ഒഡീഷ

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഒന്‍പതാം സീസണില്‍ ജയം തുടര്‍ന്ന് ഒഡീഷ എഫ്.സി. സ്വന്തം തട്ടകമായ കലിംഗ സ്റ്റേഡിയത്തില്‍ അവര്‍ ബംഗളുരുവിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചു.നാല് കളികളില്‍നിന്ന് ഒന്‍പത് പോയിന്റ് നേടിയ ഒഡീഷ ഒന്നാം സ്ഥാനത്തു തുടര്‍ന്നു. 33-ാം മിനിറ്റില്‍ ഗോളടിച്ച നന്ദകുമാര്‍ സേകറാണ് ഒഡീഷയെജയിപ്പിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഒഡീഷ കേരളാ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചിരുന്നു. അവരുടെ മൂന്നാം ജയമാണിത്. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിന് ഏഴ് പോയിന്റാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →