ടെഹ്റാന്: ലോകത്തിലെ ഏറ്റവും ”വൃത്തികെട്ട” മനുഷ്യനെന്ന വിളിപ്പേരിനുടമയായ ഇറാന് സ്വദേശി മരിച്ചു. അരനൂറ്റാണ്ടിലേറെയായി കുളിക്കാതിരുന്നതിലൂടെ മാധ്യമശ്രദ്ധ നേടിയ അമൗ ഹാജിയാണ് (94) മരിച്ചത്.എന്നാല്‍, നാട്ടുകാര്‍ ഇടപെട്ട് കുളിപ്പിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു അമൗ ഹാജിയുടെ മരണമെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ പ്രവിശ്യയായ ഫാര്‍സിലെ ദേജ്ഗാഹ് ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ താമസം. അരനൂറ്റാണ്ടിലേറെയായി കുളിക്കാത്ത അമൗ ഹാജി അവിവാഹിതനാണ്. രോഗം പിടിപെടുമെന്ന ഭയത്താലാണ് ഇയാള്‍ കുളിക്കാതിരുന്നതെന്ന് ഗ്രാമീണര്‍ പറയുന്നു.
അരനൂറ്റാണ്ടിലേറെയായി കുളിക്കാതിരുന്ന ഇറാന് സ്വദേശി മരിച്ചു
