സ്പൈസസ് ബോർഡുമായി സഹകരിച്ച് ഫ്‌ളിപ്പ്കാർട്ട്, ഇടുക്കിയിലെ സുഗന്ധവ്യഞ്ജന കർഷകർക്ക് പരിശീലനം നൽകി. സ്പൈസ് ബോർഡ് ഓഫ് ഇന്ത്യയുടെയും ഫ്‌ളിപ്കാർട്ട് ഗ്രോസറിയുടെയും നേതൃത്വത്തിൽ കർഷകർക്ക് സുഗന്ധവ്യഞ്ജനങ്ങൾ സംഭരിക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള വിപണി പ്രവേശനത്തിനും ഈ പരിശീലന പരിപാടി സഹായിക്കും.കർഷകർക്കായി വിളവെടുപ്പിനുള്ള മെച്ചപ്പെട്ട സങ്കേതങ്ങൾ, സംഭരണവും പരിപാലനവും, ഗുണനിലവാര നിയന്ത്രണം, പാക്കേജിങ്, ഗതാഗതം എന്നിവയുൾപ്പെടെ ഉൽപ്പാദനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുന്നതാണ് പരിശീലന പരിപാടി
ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള വിവിധ എഫ്പിഒകളിൽ നിന്നും കർഷകരിൽ നിന്നുമുള്ള നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. പ്രാദേശികമായി തെരഞ്ഞെടുക്കുന്ന കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങളായ ഇഞ്ചി, വെളുത്തുള്ളി, ഏലം, വാനില, കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, ജാതിക്ക, ചായ, കാപ്പി എന്നിവയുടെ ഉയർന്ന നിലവാരമുള്ള ഉത്പന്നങ്ങൾ ഫ്‌ളിപ്കാർട്ടിൽ ലഭ്യമാകും.

