കോട്ടയം: കാണക്കാരിയില്‍ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അരീക്കരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയ ശേഷം ഒളിവില്‍ പോവുകയായിരുന്നു ഇയാള്‍. മദ്യപിച്ചെത്തിയ പ്രദീപ് വഴക്കിനിടെ ഭാര്യയെ വെട്ടിയത്. ഒരു കൈ അറ്റുതൂങ്ങുകയും വലത് കൈയിലെ മൂന്ന് വിരലുകള്‍ അറ്റുപോവുകയുമുണ്ടായി. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് മഞ്ജു. മഞ്ജുവിനെ വെട്ടുന്നത് കണ്ട് തടയാനെത്തിയ പത്ത് വയസുകാരി മകളെയും പ്രദീപ് ആക്രമിച്ചിരുന്നു.കൃത്യത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രദീപിനായി പോലീസ് അന്വേഷണം നടത്തിവരവെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയുടെ കൈവെട്ടിയ കേസ്: ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍
