വാഷിങ്ടണ്‍: ആസ്ട്ര സെനക്കയുടെ കോവിഡ് പ്രതിരോധ നേസല്‍ വാക്സിന് പരാജയമെന്ന് റിപ്പോര്‍ട്ട്. പ്രതീക്ഷിച്ച ഫലം തരാന്‍ നേസല്‍ വാക്സിനു കഴിഞ്ഞില്ലെന്നു പ്രാരംഭ പരിശോധനകളില്‍ വ്യക്തമായി. ഇതേത്തുടര്‍ന്ന് നേസല്‍ വാക്സിനുമായി കമ്പനി മുന്നോട്ടുപോയേക്കില്ലെന്നാണു ലഭ്യമായ വിവരം. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ചെറിയൊരു വിഭാഗത്തിനു മാത്രമാണ് ആവശ്യമായ ആന്റിബോഡി നല്കാന് നേസല്‍ വാക്സിനു കഴിഞ്ഞതെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധ നേസല്‍ വാക്സിന് പരാജയമെന്ന് റിപ്പോര്‍ട്ട്
