മുംബൈ: രാജ്യത്തിന്റെ സമ്പദ്ഘടന വളരുന്നതിനൊപ്പം മാധ്യമ മേഖലയും വളരണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി അപൂര്‍വ ചന്ദ്ര.
2030 ആകുമ്പോഴേക്കും 10,000 കോടി ഡോളര്‍ വരുമാനം മാധ്യമങ്ങള്‍ ലക്ഷ്യം വയ്ക്കണമെന്നും അതിന് മന്ത്രാലയത്തിന്റെ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഫിക്കി ഫ്രെയിംസ് ഫാസ്റ്റ് ട്രാക്ക് 2022-ല്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യു.കെയിലെ വെസ്റ്റ് യോര്‍ക്ക് ഷെയര്‍ മേയര്‍ ട്രേസി ബാര്ബിന്, ബോളിവുഡ് താരം രണ്‍വീര്‍ സിങ്, ഫിക്കി ഡയറക്ടര്‍ ജനറല്‍ അരുണ്‍ ചാവ്ല, സുമലത അംബരീഷ് എം.പി., പ്രിയങ്ക ചതുര്‍വേദി എം.പി., സഞ്ജയ് സേത്ത് എം.പി. എന്നിവര്‍ പ്രസംഗിച്ചു.ബോളിവുഡ് നടന് രണ്‍വീര്‍ സിങ്ങിന് ഫിക്കി ഫ്രെയിംസ് അച്ചീവര്‍ അവാര്‍ഡ് സമ്മാനിച്ചു.

