വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കണം: ജില്ലാ കളക്ടര്‍

വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നും കോളജ് വിദ്യാര്‍ഥികള്‍ ഇതിനു മുന്‍കൈയെടുക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വോട്ടര്‍ ഐഡി – ആധാര്‍ ലിങ്കിംഗുമായി ബന്ധപ്പെട്ട് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ എന്‍എസ്എസ് വോളന്റിയേഴ്സിനായി നടത്തിയ ബോധവത്ക്കരണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. എത്രയും വേഗം ആധാര്‍ ലിങ്കിംഗ് പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരുടേയും സഹകരണം ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

പത്തനംതിട്ട ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, സ്വീപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജ് കുമാര്‍, കാതോലിക്കേറ്റ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍, കെഎഎസ് ഉദ്യോഗസ്ഥരായ രാഹുല്‍ എ രാജ്, അരുണ്‍ മേനോന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഗോകുല്‍ ജി നായര്‍, സൗമ്യ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →