ന്യൂഡൽഹി: സുപ്രീംകോടതി ഭരണഘടന ബഞ്ചിലെ നടപടികൾ ഓൺലൈനിലൂടെ തൽസമയം കാണിക്കാൻ തീരുമാനം. 20/09/22 ചൊവ്വാഴ്ച വൈകിട്ട് ചീഫ് ജസ്റ്റിസ് വിളിച്ചുചേർത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുവാദം നൽകിയത്. 2022 സെപ്തംബർ 27 ചൊവ്വാഴ്ച ലൈവ് സ്ട്രീമിംഗ് തുടങ്ങാനാണ് ധാരണ. ദില്ലിയിലെ അധികാര തർക്കം പരിഗണിക്കുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റെ നടപടികൾ ആകും ആദ്യം തത്സമയം നൽകുക. സുപ്രീം കോടതി നടപടി ആകെ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിന്റെ തുടക്കമാവും ഇതെന്നാണ് സൂചന. ലൈവ് സ്ട്രീമിംഗ് മാധ്യമങ്ങൾക്കും സംപ്രേക്ഷണം ചെയ്യാമോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവ്; 2022 സെപ്തംബർ 27 ചൊവ്വാഴ്ച മുതൽ നടപടികൾ ലൈവ് സ്ട്രീം ചെയ്യും
