ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സമീപം മതിലിടിഞ്ഞുവീണ് നാലു നിര്‍മാണത്തൊഴിലാളികള്‍ മരിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 12 പേരെ രക്ഷിച്ചു. നോയിഡയില്‍ ഇന്നലെ രാവിലെയാണു ദുരന്തം. ജല്‍ വായു വിഹാര്‍ ഹൗസിങ് കോംപ്ലക്‌സിന്റെ കൂറ്റന്‍ ചുറ്റുമതിലാണ് നിലംപൊത്തിയത്. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിനു സമീപത്തെ ജലനിര്‍ഗമന സംവിധാനത്തിന്റെ അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികളാണ് ദുരന്തത്തില്‍പ്പെട്ടത്. ജോലിക്കിടെ സംരക്ഷണമതില്‍ തൊഴിലാളികള്‍ക്കുമേല്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ബുള്‍ഡോസറുകളെത്തിച്ച് ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയുമെത്തി ദൗത്യത്തില്‍ പങ്കാളികളായി. പരുക്കേറ്റവരില്‍ ഒന്‍പതുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡല്‍ഹിക്ക് സമീപം മതിലിടിഞ്ഞുവീണ് നാലു നിര്‍മാണത്തൊഴിലാളികള്‍ മരിച്ചു
