പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന് ചോറ്റാനിക്കരയില്‍ പൂജാ ചടങ്ങോടെ തുടക്കം.അകാലത്തില്‍ വിട പറഞ്ഞ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി സ്വപ്ന സാക്ഷാത്കാരം പോലെ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച ചിത്രമായിരുന്നു വിലായത്ത് ബുദ്ധ.
ജി.ആര് ഇന്ദു ഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ പൂര്‍ത്തിയാക്കിയ പൃഥ്വിരാജ് ഇനി വിലായത്ത് ബുദ്ധയിലാണ് അഭിനയിക്കുന്നത്. ഡബിള്‍ മോഹനന് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് രചന. ജോമോന് ടി. ജോണാണ് ഛായാഗ്രഹണം. മഹേഷ് നാരായണന് എഡിറ്റിംഗും ജേക് സ് ബിജോയ് സംഗീത സംവിധാനവും ഒരുക്കുന്നു. മറയൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഉര്‍വശി തിയേറ്റഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.സച്ചിയുടെ ശിഷ്യനായിരുന്നു ജയന് നമ്ബ്യാര്‍. ജി.ആര്.ഒക്ടോബര്‍ 7ന് ചിത്രീകരണം ആരംഭിക്കും.

