സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ ലോറന്‍സ് ബിഷ്ണോയ് സംഘം സല്‍മാൻ ഖാന് നേരെയും വധശ്രമം

മുംബൈ: സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ ലോറന്‍സ് ബിഷ്ണോയ് സംഘം വധശ്രമത്തിന് രണ്ടാമതായി തെരഞ്ഞെടുത്തത് നടന്‍ സല്‍മാന്‍ ഖാനെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയതാണ് സല്‍മാനോടുള്ള പകയ്ക്ക് കാരണമെന്നാണ് സംഘത്തിന്റെ മൊഴി.

മൂസാവാല കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണു വിശദാംശങ്ങള്‍ ലഭിച്ചത്. ഫാം ഹൗസിലേക്കുളള റോഡില്‍ സല്‍മാന്റെ കാര്‍ പതിയെയാണ് സഞ്ചരിക്കാറെന്നും അധികം അംഗരക്ഷകര്‍ ഉണ്ടാകാറില്ലെന്നും മനസ്സിലാക്കി ഇവര്‍ കണക്കുകൂട്ടലുകള്‍ നടത്തി.

ഫാം ഹൗസിലെ സുരക്ഷാജീവനക്കാരുമായി സല്‍മാന്റെ ആരാധകരെന്ന പേരില്‍ ഇവര്‍ സൗഹൃദം സ്ഥാപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.ഉന്നം തെറ്റാതെ വെടിവയ്ക്കുന്നയാള്‍ ഉള്‍പ്പെടെയുള്ള ഗുണ്ടാ സംഗം സല്‍മാനെ ലക്ഷ്യമിട്ട്‌ മുംബൈ പന്‍വേലിനടുത്തുള്ള നടന്റെ ഫാം ഹൗസിനു സമീപം വീട് വാടകയ്ക്ക് എടുത്തു താമസിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി.

Share
അഭിപ്രായം എഴുതാം