കേരളത്തിലെ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് കെ.എൽ. രാഹുൽ

കൊച്ചി: കേരളത്തിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ കൊല്ലപ്പെടുകയാണെന്ന തരത്തിൽ, അവ സംരക്ഷിക്കണമെന്ന പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. കേരളത്തിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് താരത്തിന്റെ ആവശ്യം തെരുവുനായ്ക്കളുടെ പരിപാലനത്തിനായി പ്രവർത്തിക്കുന്ന വോയിസ് ഓഫ് സ്ട്രേഡോക്സിന്റെ പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചാണ് രാഹുലിന്റെ പ്രതികരണം. കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് പോസ്റ്ററിൽ പറയുന്നു. പോസ്റ്ററിനൊപ്പം “ദയവായി നിർത്തൂ” എന്നും രാഹുൽ കുറിക്കുന്നു.

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വി ഒ എസ് ഡി. തെരുവുകളിൽ നിന്നുള്ള നായ്ക്കളെ ആജീവനാന്തം സംരക്ഷിക്കുക എന്നതാണ് ഇവരുടെ രീതി. തെരുവുനായ സംരക്ഷണത്തിനായുള്ള ലോകത്തെ വലിയ പദ്ധതിയാണിതെന്ന് ഇവരുടെ വെബ്സൈറ്റിൽ പറയുന്നു. ബംഗളൂരിലെ വിഒഎസ് ഡിസാങ്ച്വറി & ഹോസ്പിറ്റലിൽ ഈ രീതിയിൽ രക്ഷപ്പെടുത്തിയ 100 കണക്കിന് നായ്ക്കളെ നിലവിൽ സംരക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ 30 ലധികം നഗരങ്ങളിൽ നിന്ന് റോഡ്, ട്രെയിൻ, വിമാന മാർഗം കൊണ്ടുവന്നതാണ് ഈ തെരുവ് നായ്ക്കളെ എന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ ഹോമിലുള്ള നായ്ക്കളെ ദത്തെടുത്ത് കൊടുക്കാറില്ലെന്നും വിഒഎസ്ഡിലെ നായ്ക്കൾ ജീവിതകാലം മുഴുവൻ ഇവിടെ തങ്ങുന്നതാണ് രീതി എന്നും വെബ്സൈറ്റിലുണ്ട്. അതേ സമയം 8 ലക്ഷത്തിലേറെ തെരുവു നായ്ക്കൾ ഉള്ള കേരളത്തിൽ ഈ സംഘടന എന്തെങ്കിലും പ്രവർത്തനം നടത്തുന്നുണ്ടോ എന്ന് വ്യക്തമല്ല.

അതേസമയം സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ കർമ്മ പദ്ധതിക്കുള്ള ഉത്തരവ് പുറത്തിറങ്ങി. ഹോട്ട്സ്പോട്ടുകളിൽ സമ്പൂർണ്ണ വാക്സിനേഷൻ നടപ്പാക്കും. ഹോട്ട്സ്പോട്ടുകളിലെ എല്ലാം നായ്ക്കൾക്കും ഷെൽടർ ഒരുക്കാനും നിർദ്ദേശമുണ്ട്. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും കർമ്മപദ്ധതിയിൽ പറയുന്നു. തെരുവു മാലിന്യം കാരണം പലസ്ഥലങ്ങളും ഹോട്ട്സ്പോട്ടായി മാറുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ തെരുവുമാലിന്യം അടിയന്തരമായി നീക്കം ചെയ്യുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →