സിഖ് മതവിഭാഗത്തിന്റെ ടർബന് നല്കുന്ന ഇളവ് ഹിജാബിന്റെ കാര്യത്തിലും വേണമെന്ന് അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് സുപ്രീം കോടതിയിൽ

ദില്ലി : ഹിജാബ് വിലക്ക് മുസ്ലിം വിദ്യാർത്ഥിനികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. കർണ്ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹർജിയിൽ വാദം കേൾക്കുന്ന സുപ്രീംകോടതി ബഞ്ചിനു മുമ്പാകെയാണ് കപിൽ സിബൽ ഇക്കാര്യം പറഞ്ഞത്.

വിലക്കേർപ്പെടുത്തിയ ഒരു സ്ഥാപനത്തിൽ നിന്ന് 150 വിദ്യാർത്ഥിനികൾ ടിസി വാങ്ങി പോയതിനുള്ള രേഖയും സിബൽ കോടതിയിൽ നൽകി. ഹിജാബ് സംസ്കാരത്തിന്റെ ഭാഗമാണെന്നും സിബൽ പറഞ്ഞു. സിഖ് മതവിഭാഗത്തിന്റെ ടർബന് നല്കുന്ന ഇളവ് ഹിജാബിന്റെ കാര്യത്തിലും വേണമെന്ന് അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചു. ഹർജിയിൽ 2022 സെപ്തംബര്‍ 19 തിങ്കളാഴ്ച വാദം തുടരും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →