സൈറസ് മിസ്ത്രിയുടെ മരണം: മരണകാരണം സീറ്റ് ബെല്‍റ്റ്ധരിക്കാത്തത്

മുംബൈ: ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി ഉള്‍പ്പെടെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തിനു കാരണം അമിതവേഗമെന്നു പ്രാഥമികനിഗമനം. സൈറസിനു പുറമേ ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ സ്വതന്ത്ര ഡയറക്ടര്‍ ദാരിയസ് പണ്ഡോളെ, ഭാര്യ ഡോ. അനാഹിത പണ്ഡോളെ, സഹോദരന്‍ ജഹാംഗീര്‍ പണ്ഡോളെ എന്നിവരാണു മെഴ്സിഡസ് ജി.എല്‍.സി. സ്പോര്‍ട്സ് യൂട്ടിലിറ്റി കാറിലുണ്ടായിരുന്നത്. കാര്‍ അമിതവേഗത്തില്‍ റോഡ് ഡിവൈഡറില്‍ ഇടിച്ചതിനേത്തുടര്‍ന്ന് പിന്‍സീറ്റിലുണ്ടായിരുന്ന െസെറസും ജഹാംഗീറുമാണു മരിച്ചത്. ഇരുവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചു അപകടത്തേത്തുടര്‍ന്ന് മുന്‍ സീറ്റിലെ എയര്‍ബാഗുകള്‍ വിടര്‍ന്നതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്‍സീറ്റില്‍ ഇരുവശത്തുമായുള്ള എയര്‍ബാഗുകളില്‍ ഒരെണ്ണമേ വിടര്‍ന്നുള്ളൂ. എയര്‍ബാഗ് സെന്‍സറിനു വാഹനത്തിന്റെ ഒരുവശത്തുള്ള ആഘാതമേ തിരിച്ചറിയാനായുള്ളൂവെന്ന് ഇതില്‍നിന്നു വ്യക്തം. സീറ്റ് ബെല്‍റ്റ് ധരിച്ചാലേ വാഹനത്തിലെ എയര്‍ബാഗുകള്‍ ശരിയായി പ്രവര്‍ത്തിക്കൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →