മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു

കൊച്ചി: എറണാകുളം പിണർ മുണ്ടയിൽ മലയാളിയായ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു. കുന്നത്തുനാട് പള്ളിക്കര സ്വദേശി ലിജ (41) ആണ് കൊല്ലപ്പെട്ടത്. കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് ഷുക്രു കൊലപാതകത്തിന് ശേഷം തൂങ്ങിമരിച്ചു. ഷുക്രു ഓഡീഷ സ്വദേശിയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് 06/09/22 ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്.

വർഷങ്ങളായി ഇവർ വിവാഹിതരായിട്ട്. ഇവർക്ക് പന്ത്രണ്ടും, പത്തും, ഏഴും വയസ്സുള്ള മൂന്നു കുട്ടികളുണ്ട്. കുറച്ചു മാസമായി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ലിജ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →