താക്കറെ സര്‍ക്കാര്‍ നല്‍കിയ പട്ടിക റദ്ദാക്കണമെന്ന് ഷിന്‍ഡെ

മുംബൈ: മഹാരാഷ്ട്രയില്‍ സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഒഴിവുള്ള 12 സീറ്റുകളിലേക്കു മുന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരുടെ പേരുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കു കത്തു നല്‍കി.

സംസ്ഥാനത്ത് ഭരണം മാറിയതു ചൂണ്ടിക്കാട്ടിയാണു നടപടി. പുതിയ പട്ടിക നല്‍കിയതായും സൂചനയുണ്ട്. 2020 നവംബറിലാണ് താക്കറെ സര്‍ക്കാര്‍ 12 പേരുടെ പട്ടിക സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഗവര്‍ണര്‍ ഇതില്‍ തീരുമാനം എടുത്തിരുന്നില്ല.യഥാര്‍ഥ ശിവസേന തങ്ങളാണെന്ന അവകാശപ്പെടുന്ന ഷിന്‍ഡെ പക്ഷം, പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ടു നിയമപോരാട്ടത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →