ബലാല്‍സംഗം: ലിങ്കായത്ത് മഠാധിപതി കസ്റ്റഡിയില്‍

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ കര്‍ണാടകയിലെ പ്രബലമായ ലിങ്കായത്ത് സമൂദായത്തിലെ മഠാധിപതിയെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശിവമൂര്‍ത്തി മുരുഗ ഷരനാരുവിനെയാണ് ചിത്രദുര്‍ഗ ജില്ലാ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.അഞ്ച് ദിവസത്തെ കസ്ഡറ്റിയാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞ് വ്യാഴാഴ്ച രാത്രിയിലാണ് സന്യാസിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പോലീസിനെതിരേയും സര്‍ക്കാരിനെതിരേയും വ്യാപക പ്രതിഷേധം സംസ്ഥാനത്തുണ്ടായിരുന്നു. മഠാധിപതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി ദളിത് സംഘടനകള്‍ വ്യാഴാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →